ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്
ഉരുളിനിറച്ചും പാല്ച്ചോറുവച്ചു
കദളിപ്പഴംവച്ചു പഞ്ചാരനേദിച്ചു
തുളസിപ്പൂവിട്ടുഞാന് പൂജിച്ചു
ഭഗവാനിതെന്തേ കഴിക്കാത്തൂ?
ഒരുപഴം പോലും എടുക്കാത്തൂ?
പുത്തരിവേവാഞ്ഞോ മധുരം പോരാഞ്ഞോ
അച്ഛന്റെ കൈകൊണ്ട് നേദിക്കാഞ്ഞോ
ഉരുളയുരുട്ടിത്തരാഞ്ഞിട്ടോ
മടിയിലിരുത്തിത്തരാഞ്ഞിട്ടോ
പൂജപിഴച്ചിട്ടോ മന്ത്രം പിഴച്ചിട്ടോ
പൂജാരിയായിഞാന് വന്നിട്ടോ
ഒരുവറ്റുമുണ്ണാതിരുന്നാലെ
തിരുവയറയ്യോ വിശക്കൂലേ
പൊന്നുണ്ണിക്കൈകൊണ്ട് ഉരുളയുരുട്ടിനീ
ഉണ്ണുന്നതൊന്നുഞാന് കണ്ടോട്ടെ
കണ്ടോട്ടെ ...കണ്ടോട്ടെ...