കേഴൂ വേഴാമ്പലേ
തീരാത്ത നോവിന് തീരങ്ങളില്‍ നീ
കേഴൂ വേഴാമ്പലേ
ഏതോ തരളമാം മഴനിലാവിന്‍
തഴുകിനിന്നോര്മ്മയില് നീലമേഘഛായയില്
നിന് ദാഹം വീണ്ടും മൌനമായ്
ഒരുതുള്ളിക്കണ്ണീര്‍ പോലും ചൊരിയാതീ
പാഴ്മരുഭൂവില്‍ ആരെ നീ തേടുന്നു?
മാമ്പൂവിതളുപോല് മൃദുലമാം മോഹം
തളിരിടും കണ്ണുമായ് കാത്തിരുന്നാലെങ്കിലും
ഈ വേനല്‍ക്കാലം മാറുമോ
അകലങ്ങള്‍ ആകാശങ്ങള്‍ അലയല്ലെ പൊള്ളും വെയിലില്‍
നിന്നുള്ളിന്‍ തേങ്ങലുകള്‍