ഹൃദയം
കളിവീണയാക്കി മീട്ടിടുന്ന ശോകഗായകാ
പാടുക വീണ്ടും വേദനയാകും സാധക ഗാനം
(ഹൃദയം)
രാഗങ്ങളേതോ താളങ്ങളേതോ
നോവിന്റെ സംഗീതങ്ങളില്‍
ചൊല്ലൂ
(രാഗങ്ങളേതോ)
നീറുന്ന ജീവന്റെ ബന്ധം തന്നില്‍ ആരോ മീട്ടും (2)
ചേരാത്ത പാഴ്ശ്രുതികള്‍ ജീവരാശികള്
ജീവരാശികള്
(ഹൃദയം)
തീര്‍ക്കുന്നു നീ നിന് ഗന്ധര്‍വ്വ ഗാനം
വാര്‍ക്കുന്നു കണ്ണീര്‍ത്തുള്ളികള്‍ പാവം
(തീര്‍ക്കുന്നു നീ)
പാടാത്ത പാട്ടിന്റെ ഈണം തേടി വീണ്ടും വീണ്ടും (2)
മീട്ടുന്നു നീ സ്വന്തം ജന്മമീവിധം എന്നുമീവിധം
(ഹൃദയം)