Title (Indic)പ്രഭാത ശീവേലി WorkSathrathil Oru Rathri Year1978 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Yusufali Kecheri LyricsMalayalamപ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍ പ്രസാദം കരുതിയതാര്‍ക്കു വേണ്ടി അഷ്ടപദിഗാനം കേള്‍ക്കുമ്പോള്‍ നിന്മനം ഇടയ്ക്കയായ് തുടിക്കുന്നതാര്ക്കു വേണ്ടീ താരകനിര്‍മ്മാല്യം മാറ്റിയ തെളിവാനം തങ്കത്തിന് കതിര്മാലചൂടീ ഹരിതനികുഞ്ജത്തില്‍ കുയിലുകള്‍ മധുരമായ് ഹരിനാമകീര്‍ത്തനം പാടീ പാടീ കീര്‍ത്തനം പാടീ (പ്രഭാത ശീവേലി...) പ്രദക്ഷിണവഴിയില്‍ നീ തനിയേ നടന്നപ്പോള്‍ നിന് മനം വലംവെച്ചതാരേ? അമ്പലനടയില്‍ നീ കൈകൂപ്പി നിന്നപ്പോള്‍ അകതാരിലോര്മിച്ചതാരേ? ആരേ ഓര്മിച്ചതാരേ? (പ്രഭാത ശീവേലി...) Englishprabhāda śīveli tŏḻudumaḍaṅṅumboḽ prasādaṁ karudiyadārkku veṇḍi aṣṭabadigānaṁ keḽkkumboḽ ninmanaṁ iḍaykkayāy tuḍikkunnadārkku veṇḍī tāraganirmmālyaṁ māṭriya tĕḽivānaṁ taṅgattin kadirmālasūḍī haridaniguñjattil kuyilugaḽ madhuramāy harināmagīrttanaṁ pāḍī pāḍī kīrttanaṁ pāḍī (prabhāda śīveli...) pradakṣiṇavaḻiyil nī taniye naḍannappoḽ nin manaṁ valaṁvĕccadāre? ambalanaḍayil nī kaigūppi ninnappoḽ agadārilormiccadāre? āre ormiccadāre? (prabhāda śīveli...)