ആ...
നീലാഞ്ജന മിഴിയിതള്‍ നനയും പൂവേ
നീ ഏതു വിഷാദസ്മൃതിയിലലിഞ്ഞു?
നിന്നോടൊരുവാക്കുരിയാടുവാന്
നിറമിഴികളിലുമ്മ വയ്ക്കാന്‍
മിഴിനീരൊപ്പാന്‍...
ചാഞ്ചക്കം നിന്നെ വലം വയ്ക്കും
ചന്ദനക്കുളിര്‍ ചാന്തു ചാര്‍ത്തിയ
കാറ്റിനെയറിയില്ലേ ഈ കാറ്റിനെയറിയില്ലേ
ഏതോ വനവീഥിയില്‍ നിന്നൊരു
സോപാനഗാനമുണര്ന്നു
ശ്രീ താവും വനദേവതയുടെ കോവിലില്‍ നിന്നല്ല
ആത്മാവില്‍ തിരുമുറിവുള്ളൊരു പാഴ്മുളപാടുന്നു....
കാണാക്കുയില്‍ കാര്കുയില് പാടും
ശ്രീരാഗം തഴുകും നേരം
ആരോടും പറയാമൊഴിയിലെ നോവുകളാറുന്നു
മാനത്തെ കനിവുചുരന്നൊരു പാഴ്മുള പാടുന്നു