അഴകില്‍ ഒഴുകി കുളിരിലിഴുകി ചേരുകയായ്
ഹൃദയത്തളിരില് അമൃതകണികള്‍ ഓലുകയായ്
നിന്റെ മെയ്യില്‍ മാരിവില്ലിന് വര്ണ്ണമഞ്ജരി
എന്റെമെയ്യില് നിന്റെ കൈകള്‍ നെയ്തൊരിക്കിളി
ദാഹം കൊണ്ടു നില്‍ക്കെ....ഹേ
മഴനല്കും കുളിരാലേ നനയുന്നു ഉലയുന്നു അറിയാതെ ഞാന്‍
നിന്മാറില് ചൂടാതെ മലരായി വിരിയുന്നു
രതിലോല ഞാന്‍
അനുരാഗ മേഘങ്ങള്‍ അലിയുമ്പോള്‍
ഒരു പുണ്യത്താല്‍ ഹൃദയങ്ങള്‍ നിറയുമ്പോള്‍
പുതുമിന്നല് ലതമെയ്യില് പടരുമ്പോള്‍
ഇളം വപുസ്സാകെ മധുരങ്ങള്‍ കിനിയുമ്പോള്‍
മനം മനം മുകര്‍ന്നിടും തെളിഞ്ഞിടും ഇഹപരം
ക്ഷണം ക്ഷണം നിരീക്ഷണം സുഖം സുഖം
വളരുന്നു എന്നുള്ളില്‍ പടരുന്നു ഈയല്ലി
എന്തെന്തിനോ ഹാ..
വല്ലാതെയാകുന്നു പെണ്ണേ ഞാന്‍ ഇളകും നിന് കണ്ണല്ലയോ
തേന്‍തുള്ളി പെയ്യുന്നു സായാഹ്നം
അകതാരില്‍ ഞാന്‍ ഏന്തുന്നു നിന് മന്ത്രം
തൂകുന്നു സൂനങ്ങള്‍ ആകാശം
അലപാകുന്നു എന്നുള്ളില്‍ ആവേശം
പ്രിയം പ്രിയം പരിസരം
വരം വരം സ്വയംവരം
നലം നലം ഒരേസ്വരം നിരന്തരം
ലലലലാ.......
അഴകില്‍ ഒഴുകി കുളിരിലിഴുകി ചേരുകയായ്
ഹൃദയത്തളിരില് അമൃതകണികള്‍ ഓലുകയായ്
നിന്റെ മെയ്യില്‍ മാരിവില്ലിന് വര്ണ്ണമഞ്ജരി
എന്റെമെയ്യില് നിന്റെ കൈകള്‍ നെയ്തൊരിക്കിളി
പുണരും നേരത്തെന്റെ മെയ്യില്‍ പുളകമഞ്ജരി
ചിറകിടുന്നു എന്റെയുള്ളില്‍ ഒരുമുളംകിളി
ദാഹം കൊണ്ടു നില്‍ക്കെ....ഹേ