Title (Indic)പാടാം പാടാം തകരും WorkPorter Kunjali Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Abhayadev LyricsMalayalamപാടാം പാടാം തകരും കരളിന് തന്ത്രികള്‍ മീട്ടി പാടാമല്ലോ ഞാന്‍ പണ്ടൊരു നാളൊരു മലവേടന്തന് പാട്ടില്‍ മയങ്ങി ഞാന്‍ - 2 മധുരക്കിനാവുകള്‍ കൊണ്ടൊരു മാളിക പടുത്തുയര്‍ത്തി ഞാന്‍ (പാടാം...) ആനന്ദത്തിന് പൊന്നുടയാടകള് അണിഞ്ഞു നില്ക്കുമ്പോള് ചീറിയണഞ്ഞൊരു ശരമേറ്റയ്യോ തകര്‍ന്നു വീണു ഞാന്‍ ഗാനത്തിന് മധു തേടി ചെന്നൊരു മാന്‍ കിടാവിനെ - 2 കരളു നുറുക്കി തെരുവിലെറിഞ്ഞു കടന്നു പോയി വേടന് (പാടാം ...) Englishpāḍāṁ pāḍāṁ tagaruṁ karaḽin tandrigaḽ mīṭṭi pāḍāmallo ñān paṇḍŏru nāḽŏru malaveḍandan pāṭṭil mayaṅṅi ñān - 2 madhurakkināvugaḽ kŏṇḍŏru māḽiga paḍuttuyartti ñān (pāḍāṁ...) ānandattin pŏnnuḍayāḍagaḽ aṇiññu nilkkumboḽ sīṟiyaṇaññŏru śarameṭrayyo tagarnnu vīṇu ñān gānattin madhu teḍi sĕnnŏru mān kiḍāvinĕ - 2 karaḽu nuṟukki tĕruvilĕṟiññu kaḍannu poyi veḍan (pāḍāṁ ...)