കളിയാടും പൂവേ വരു കാനനത്തില്‍
മതികവരും നിന് പ്രാണസഖന് പോരുകയായ്
ഓ.. കുളിര്‍ത്തെന്നലില്‍ ചാഞ്ചാടും മല്ലികയേ
കേറുന്നു തേന്മാവില് നീയേ
പുണരുന്നു ഋദയങ്ങള് പൂങ്കാവില്ക്കൂടി
കളിയാടും പൂവേ........
ഓ..അനുരാഗങ്ങള്പാടിവരും പൂങ്കുയിലേ
എന്നാരോമല്‍ ആനന്ദമേ
അണയുകെന്‍ ചാരേ പ്രണയവിചാരേ
കളിയാടും പൂവേ.......
ആനന്ദമെന്നും അണിയിട്ടുമിന്നും
ജീവിതപ്പൂവാടിയില് ആശാവസന്തമിതാകേ
കളിയാടും പൂവേ....