അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങീടുന്നേന്‍ കൃഷ്ണാ
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റീടണേ കൃഷ്ണാ
ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്റെയുള്ളില് വിളങ്ങീടണേ കൃഷ്ണാ
ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ
ഉണ്ണിഗോപാലാ കമല നേത്രാ കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചിടേണം കൃഷ്ണാ
ഓടക്കുഴല്‍വിളി മേളമോടെ കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ
അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം...