അല്ലിത്താമര പൂത്തിറങ്ങിയ പോലെ
ചെറു ചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ
വഴിവക്കില്‍ നില്ക്കുമ്പോള് ഒളികണ്ണാല്‍ നോക്കല്ലേ
നാലുപേരുകണ്ടുവന്നാല്‍ നൂറുനൂറു കള്ളം പറയണ്ടേ?
പുതുമകള്‍ കണ്ടുഞാന്‍ ഈ നാടാകവെ
അതിലൊരാവേശമായ് ഈ പുതിയകളിയില് ഞാനാടുമ്പോള്‍
മഴവില്‍ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂ
മനമിളകണനേരത്ത് മധുമൊഴിയുടെ ചാരത്ത്
പ്രേമഗാനമോതിനില്ക്കാന് മോഹമായെന്‍ കണ്ണേ കതിരൊളിയേ
ഇവിടെനീകണ്ടുവോ എന്‍ വൃന്ദാവനം
വരികയെന്‍ രാധികേ നിന് മധുരനടനമെന്നാനന്ദം
അഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂ
മതിമുഖിയുടെ ചുണ്ടത്ത് മലര്‍വിരിയണ നേരത്ത്
രാഗിണീയെന് മാനസത്തില്‍ പൂത്തുവല്ലോ ഓരോ സ്വപ്നങ്ങള്‍