മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...
മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...
മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചു മടിയിലിരുത്തീ പൂമുല്ല.. (2)
മുത്തണി കിങ്ങിണിയരമണി കെട്ടിച്ചു നൃത്തം പഠിപ്പിച്ചു പൂക്കാലം...(2)
മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...
നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു ചിത്രശലഭം വന്നൂ പൊൽ..(2)
മുത്തം മേടിച്ചു മോതിരമണിയിച്ചു നൃത്തം കണ്ടു മയങ്ങീ പോൽ... (2)
മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...
ചിത്രവിമാനത്തിൽ മാനത്തുയർന്നപ്പോൾ ഇത്തിരിപ്പൂവു പറഞ്ഞൂ പൊൽ..(2)
മുത്തില്ല മലരില്ല മുന്തിരിത്തേനില്ല മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...(2)
മുറ്റത്തെ മുല്ലയിൽ മുത്തശ്ശിമുല്ലയിൽ
മുത്തു പോലെ മണിമുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞു പണ്ടൊരിത്തിരിപ്പൂ വിരിഞ്ഞു...