Title (Indic)അമ്പലക്കുളങ്ങരെ WorkOdeyil Ninnu Year1965 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Writer Vayalar Ramavarma LyricsMalayalamഅമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍ അയലത്തെ പെണ്ണുങ്ങള് കളിയാക്കി കല്യാണി കളവാണി പാടിക്കൊണ്ടവരെന്നെ കല്യാണപ്പെണ്ണിനെ പോല്‍ കളിയാക്കി അഷ്ടപദി പാട്ടുകള്‍ കേട്ട് ഞാന്‍ നിന്നപ്പോള്‍ അര്‍ത്ഥം വെച്ചവരെന്റെ കവിളില്‍ നുള്ളി അവരുടെ കഥകളില്‍ ഞാനൊരു രാധയായി അങ്ങെന്റെ കായാമ്പൂ വര്‍ണ്ണനായി കള്ളികള്‍ ചിരിച്ചപ്പോള്‍ ഉള്ളിലെ മോഹങ്ങള്‍ എല്ലാം ഞാന്‍ അവരോടു പറഞ്ഞുപോയി അങ്ങയോടിതുവരെ ചൊല്ലാത്ത കാരിയം അങ്ങനെ അവരെല്ലാം അറിഞ്ഞുപോയി (അമ്പലക്കുളങ്ങരെ ..) Englishambalakkuḽaṅṅarĕ kuḽikkān sĕnnappoḽ ayalattĕ pĕṇṇuṅṅaḽ kaḽiyākki kalyāṇi kaḽavāṇi pāḍikkŏṇḍavarĕnnĕ kalyāṇappĕṇṇinĕ pol kaḽiyākki aṣṭabadi pāṭṭugaḽ keṭṭ ñān ninnappoḽ artthaṁ vĕccavarĕnṟĕ kaviḽil nuḽḽi avaruḍĕ kathagaḽil ñānŏru rādhayāyi aṅṅĕnṟĕ kāyāmbū varṇṇanāyi kaḽḽigaḽ siriccappoḽ uḽḽilĕ mohaṅṅaḽ ĕllāṁ ñān avaroḍu paṟaññuboyi aṅṅayoḍiduvarĕ sŏllātta kāriyaṁ aṅṅanĕ avarĕllāṁ aṟiññuboyi (ambalakkuḽaṅṅarĕ ..)