കണ്ണില്‍ക്കണ്ണില്‍ പൂക്കും കാണാസ്വപ്നം തേടി
കന്നിത്തൂവല്‍ കാട്ടില്‍ ചേക്കേറാം
നെഞ്ചിന്നുള്ളില്‍ പൂക്കും ഈണം മൂളിപ്പാടി
സന്തോഷത്തിന് കൂട്ടില്‍ കൂത്താടാം
ഹൃദയം മീട്ടും ശ്രുതിയില്‍ നമ്മള്
ഉണരും പാട്ടിന് കൈത്താളം
ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ഹായ്
ഇറ്റ്സ് എ ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ലവ്ലി മൂവ്മെന്റ്സ് ഹായ്
[കണ്ണില്‍ക്കണ്ണില്‍ ]
ചിരകാലം കാണാക്കനവേ നിന് തൂവല്‍
ചിറകേറി പോരുമെന്‍ മനം
നിറവര്ണ്ണച്ചെണ്ടില് ഇതളേറ്റും പൂവില്‍
മധുരാഗത്തേന് തേടുവാന്‍ ... ഓ...[2]
ഇന്നലെയോളമലഞ്ഞൊരിരുട്ടിലൊരിത്തിരി
മുത്തു കൊളുത്തുകയല്ലോ
ഉള്ളിലുണര്‍ന്ന കിനാക്കളെ മിന്നും പൊന്നു പൊതിഞ്ഞീടാന്
ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ഹായ്
ഇറ്റ്സ് എ ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ലവ്ലി മൂവ്മെന്റ്സ് ഹായ്
[കണ്ണില്‍ക്കണ്ണില്‍ ]
എരിവേനല്‍പ്പാടം പലവട്ടം താണ്ടി
കിളിയായിപ്പാറുമെന് മനം
മഴവില്ലിന് നൂലില്‍ കുളിര്കൂട്ടും കൂട്ടില്‍
തളിരുണ്ണും പൂക്കാലമായ്
കുന്നിനു മീതേ പറന്നു നടക്കാം
കുയിലിനു കൂട്ടായ് കളിയാടീടാം
ഉള്ളിലൊതുക്കിയൊരാശകളെല്ലാം
ഉയിരിന് പൊരുളാക്കാം
ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ഹായ്
ഇറ്റ്സ് എ ഹാപ്പി ഹാപ്പി ഹാപ്പി മൂവ്മെന്റ്സ് ലവ്ലി മൂവ്മെന്റ്സ് ഹായ്
[കണ്ണില്‍ക്കണ്ണില്‍ ]