ഓ....
ഇളമാവിന് തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെ
കുറുവാല്‍ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്‍
പകല്‍ മായും പടവിന്മേല് പനിനീരിന് ചിറകിന്മേല്
പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്‍
പീലിമിഴിത്തുമ്പാലെ മെയ്യുഴിയാം
നാലുമണിപ്പൂവാലേ തെന് പൊതിയാം
നിന്നെ മലര് മഞ്ചലില്‍ നെഞ്ചിലെ മഞ്ചത്തില്‍ കൊണ്ടുപോരാം
[ഇളമാവിന് ]
ആരോ തിരി വയ്ക്കും മണിനാഗപ്പൊന് തറയില്‍
മലര് മണിമഞ്ഞള് താലമായി
എന്നുള്ളം മുന്നില്‍ നേദിക്കാം
ഒരു വാല്‍ക്കിണ്ടിയില്‍ എന്റെ സാഫല്യമാം
നറുവെണ്‍ കനവിന് ചുടു പാല് ചുരത്താം
നിന്റെ പവിഴച്ചുണ്ടത്തെ പവിഴപ്പാത്രത്തില്
സ്നേഹം കാത്തുവയ്ക്കാം
[ഇളമാവിന് ]
ആരോ വിരി നീര്‍ത്തും മണിമച്ചിന് രാവറയില്‍
ഒരു കുളിര് തിങ്കള്‍ ദീപമായ്
എന്‍ സ്വപ്നം കൊണ്ടു മൂടിടാം
നിന്റെ മണ്കുടിലിന് ചില്ലു വാതില്ക്കലെ
മണിമണ്ഡപത്തില്‍ വന്നു കാത്തിരിക്കാം
നിന്റെ ഹൃദയതംബുരു സ്വരം ചുരത്തുന്ന
നാദം പെയ്തൊഴിയാം
[ഇളമാവിന് ]