Title (Indic)താരാട്ട് പാടീട്ടും WorkKakkakum Poochakkum Kalyanam Year1995 LanguageMalayalam Credits Role Artist Music Raveendran Performer Ambili Writer Kaithapram LyricsMalayalamആരാരിരോ ... ആരിരാരോ.... താരാട്ടുപാടീട്ടും താലോലമാടീട്ടും എന്മണിക്കുഞ്ഞേ നീയുറങ്ങീലേ ഇനിയും ഉറങ്ങീലെ? അമ്പിളിമാമനെ കാട്ടിയാലൊ നിന്റെ പീലിത്തിരുമുടി ചായ്ചുവല്ലോ കാച്ചിയപാലിന് പുഞ്ചിരി ചോദിച്ചൊ- രായിരം വട്ടം ഞാനൂട്ടിയല്ലോ ഇന്നും ഊട്ടിയല്ലോ നാളത്തെ രാജാവായ് നീവളരാനമ്മ കണ്ണീരും കയ്യുമായ് നോറ്റിരുപ്പൂ നിന്റെ സാമ്രാജ്യത്തില്‍ അമ്മയ്ക്കുമിത്തിരി തലചായ്ക്കാന്‍ നീ ഇടം തരണേ എന്നും ഇടം തരണേ Englishārāriro ... ārirāro.... tārāṭṭubāḍīṭṭuṁ tālolamāḍīṭṭuṁ ĕnmaṇikkuññe nīyuṟaṅṅīle iniyuṁ uṟaṅṅīlĕ? ambiḽimāmanĕ kāṭṭiyālŏ ninṟĕ pīlittirumuḍi sāysuvallo kācciyabālin puñjiri sodiccŏ- rāyiraṁ vaṭṭaṁ ñānūṭṭiyallo innuṁ ūṭṭiyallo nāḽattĕ rājāvāy nīvaḽarānamma kaṇṇīruṁ kayyumāy noṭriruppū ninṟĕ sāmrājyattil ammaykkumittiri talasāykkān nī iḍaṁ taraṇe ĕnnuṁ iḍaṁ taraṇe