കുഞ്ഞിക്കണ്ണുകള്‍ തുറന്ന പൂവിനു
മഞ്ഞിന് തുള്ളികള്‍ കൊടുത്ത മുത്തുകള്‍
ഡിങ്ങ് ഡോങ്ങ് ബെൽ...ബെൽ...
സീ സീ സിങ്ങ് സോങ്ങ്...
(കുഞ്ഞിക്കണ്ണുകള്‍...)
വർണ്ണക്കൂടുകള്... സ്വിങ്ങ്..സ്വിങ്ങ്..
സ്വർണ്ണപ്പക്ഷികള്‍..വിങ്ങ്...വിങ്ങ്...
വർണ്ണക്കൂടുകൾ തുറന്ന പാതയില്‍
സ്വർണ്ണപ്പക്ഷികൾ പൊഴിച്ച പീലികള്‍
വെൽ..വെൽ..വെൽക്കം
വി മെയ്ഡ് എ ഹോം...
(കുഞ്ഞിക്കണ്ണുകള്‍ .....)
വെള്ളിക്കിങ്ങിണിത്താരകളോ
മണ്ണില്‍ മാരിവില്ത്തുണ്ടുകളോ
മധുരം....ഈ സുദിനം
ചുണ്ടില്‍ ഇത്തിരി പുഞ്ചിരികള്‍
കണ്ണില്‍ ഇത്തിരി പൂത്തിരികള്‍
അഴകിന് പൂവിളികള്‍ ...
ഡിങ്ങ് ഡോങ്ങ് ബെൽ...ബെൽ...
ഒന്നാകും നാദങ്ങള്‍
സീ സീ സിങ്ങ് സോങ്ങ്...
സ്നേഹത്തിന് ഗീതങ്ങള്‍
(കുഞ്ഞിക്കണ്ണുകള്‍ .....)
അല്ലിപ്പൂമണി മൊട്ടുകളോ
തങ്കത്താരണി ചെപ്പുകളോ
അതുലം...ഈ ലയനം
വിണ്ണിന് മംഗളമഞ്ജരികള്
കണ്ണിനുത്സവത്തോരണങ്ങള്
പടരും പൊന്നലകള്‍
ഡിങ്ങ് ഡോങ്ങ് ബെൽ...ബെൽ...
കൈകോര്‍ക്കും പൈതങ്ങള്
സീ സീ സിങ്ങ് സോങ്ങ്...
ഒന്നാക്കും രാജ്യങ്ങള്‍
(കുഞ്ഞിക്കണ്ണുകള്‍ .....)