പൊന്നിന് കുടം പൊട്ടുതൊട്ടു മുന്നില്‍ വന്നു
തങ്കക്കുടം താളമിട്ട് എന്നില്‍ വന്നു
മനസ്സാകെ പൂത്തപ്പോള്‍ മലര്‍ക്കാവു പൂത്തപ്പോള്‍
മഴവില്ലിന് കൊടിപോലെ
എന്റെ ചുന്തരി പെണ്തരി ഉള്ളില്‍ വന്നു
തുമ്പിയെ പോലെന്നും തുള്ളി ഇവള്
അമ്പിളിമാമനായ് തുള്ളി ഇവള്
ഏഴഴകേഴിനും അഴകാണിവള്
എന്റെ മുത്തല്ലേ എന്റെ സ്വത്തല്ലേ
മമ്മിക്കുമ്മ തന്നേ പോ നീ
കനവുകള്‍ കവര്‍ന്നിടും കള്ളിയിവള്‍
നിനവുകള്‍ നുകര്‍ന്നിടും കള്ളിയിവള്‍
മാനസമലരിയില് മധുവാണിവള്
മോളു പൊന്നല്ലേ മോളു കണ്ണല്ലേ
കള്ളച്ചിരി കാട്ടിത്താ നീ