Title (Indic)പാലാഴിത്തിര WorkSoorya Kanthi Year1977 LanguageMalayalam Credits Role Artist Music Jaya Vijaya Performer P Jayachandran Writer Dr Pavithran LyricsMalayalamപാലാഴിത്തിരമേലെ നീരാടിയെത്തുന്ന വാർതിങ്കളരയന്നമേ പവിഴാധരങ്ങളാലമൃതം പൊഴിക്കുമ്പോൾ ഒരു തുള്ളി തന്നീടുമോ പാലാഴിത്തിരമേലെ നീരാടിയെത്തുന്ന വാർതിങ്കളരയന്നമേ മുടിയിൽ ചൂടുവാൻ കോർത്തൊരു മാല്യത്തിൻ മണിമുത്തെനിക്കേകുമോ തിരുനെറ്റിയിൽ നീ ചാർത്താനൊരുക്കിയ കളഭം നൽകീടുമോ കളഭം നൽകീടുമോ.... പാലാഴിത്തിരമേലെ നീരാടിയെത്തുന്ന വാർതിങ്കളരയന്നമേ താരാപഥം താണ്ടി താഴത്തെ ഭൂമിയിൽ ആരോമലേ പോരുമോ ദാഹിക്കുമെൻ ഭിക്ഷാപാത്രം നിറയ്ക്കുമോ സ്നേഹം പകർന്നീടുമോ (പാലാഴിത്തിരമേലെ....) ആഹാഹാ..ആ...ആഹാഹാ... Englishpālāḻittiramelĕ nīrāḍiyĕttunna vārdiṅgaḽarayanname paviḻādharaṅṅaḽālamṛtaṁ pŏḻikkumboḽ ŏru tuḽḽi tannīḍumo pālāḻittiramelĕ nīrāḍiyĕttunna vārdiṅgaḽarayanname muḍiyil sūḍuvān korttŏru mālyattin maṇimuttĕnikkegumo tirunĕṭriyil nī sārttānŏrukkiya kaḽabhaṁ nalgīḍumo kaḽabhaṁ nalgīḍumo.... pālāḻittiramelĕ nīrāḍiyĕttunna vārdiṅgaḽarayanname tārābathaṁ tāṇḍi tāḻattĕ bhūmiyil āromale porumo dāhikkumĕn bhikṣābātraṁ niṟaykkumo snehaṁ pagarnnīḍumo (pālāḻittiramelĕ....) āhāhā..ā...āhāhā...