ഒളിച്ചു..പിടിച്ചു..
ഓടിയോടിയൊളിച്ചു, തേടിത്തേടിപ്പിടിച്ചു!
(ഒളിച്ചു)
കണ്ണാരം പൊത്തിയ പുന്നാരപ്പെണ്ണിനെ
കന്നാലിച്ചെറുക്കന് പോയിപ്പിടിച്ചു
ഒന്നാമന് കുന്നില്‍, ഓരടിക്കാട്ടില്
മന്താരപൂങ്കുലയൊളിച്ചു;
കണ്ണാടിവെയ്ക്കാതെ കാലൊച്ച കേള്‍ക്കാതെ
പൊന്നോണത്തുമ്പി പൊയ് പിടിച്ചു!
(ഒളിച്ചു)
പൂവാങ്കുലയുടെ പൂവല്ലിക്കൂമ്പില്
പൂന്തേന്തുള്ളി പോയൊളിച്ചു
തെക്കും വടക്കും നോക്കാതെ നേരേ
തേനീച്ച പോയിപ്പിടിച്ചു
കസ്തൂരിത്തേന്മാവില് കണ്ണെത്താക്കൊമ്പത്തു
കല്ക്കണ്ടമാമ്പഴം പോയൊളിച്ചു;
നാവില്കൊതിയോടെ നാലുപേരറിയാതെ
പൂവാലനണ്ണാന് പൊയ് പിടിച്ചു
(ഒളിച്ചു)