vattan vilanjittum varinellu chaanjittum thathammakkillallo mundaattam ente thathammakkillallo mundaattam
വട്ടന്‍ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും
തത്തമ്മക്കില്ലല്ലൊ മുണ്ടാട്ടം എന്റെ
തത്തമ്മക്കില്ലല്ലോ മുണ്ടാട്ടം
കണ്ണെത്താതുള്ളൊരു ദൂരത്ത് ഒരു
പൊന്നിന് കിനാവിന്റെ ഓരത്ത്
എത്തത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാന്‍
എന്തിന്നു മോഹിച്ചു തത്തമ്മേ നീ
എന്തിന്നു മോഹിച്ചു തത്തമ്മേ?
ആശക്കു കാശില്ല നികുതിയില്ല തത്ത
ആശിച്ചു സന്തോഷം കൊണ്ടോട്ടേ
പൂതിതന്‍ പൂമുല്ലക്കാവില്‍ നിന്നും കിളി
പൂന്തേന്‍ കുടിച്ചു കഴിഞ്ഞോട്ടേ
മോഹത്തിന് പൂന്തേന്‍ കുടിച്ചാലും പാരില്‍
ദാഹം ശമിക്കില്ല തത്തമ്മേ
പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും
പൂത്തുതളിര്‍ക്കില്ല തത്തമ്മേ
മണ്ണില്‍ പൂത്തു തളിര്‍ക്കില്ല തത്തമ്മേ
(വട്ടന്‍ വിളഞ്ഞിട്ടും ...)