Title (Indic)മാനത്തുള്ളൊരു WorkMoodupaddam Year1963 LanguageMalayalam Credits Role Artist Music MS Baburaj Performer Latha Raju Writer P Bhaskaran LyricsMalayalamമാനത്തുള്ളൊരു വല്ല്യമ്മാവനു മതമില്ലാ ജാതിയുമില്ലാ പൊന്നോണത്തിനു കോടിയുടുക്കും പെരുന്നാളിനു തൊപ്പിയിടും (മാനത്തുള്ളൊരു) ഓണനിലാവു പരന്നപ്പോള്‍ പാലടവെച്ചു വിളിച്ചല്ലോ (ഓണനിലാവു) വലിയ പെരുന്നാള്‍ വന്നപ്പോള്‍ പത്തിരി ചുട്ടു വിളിച്ചല്ലോ (വലിയ) (മാനത്തുള്ളൊരു) ഓടും നേരം കൂടെ വരും ഓരോ കളിയിലും കൂടീടും (ഓടും) കാട്ടുപുഴയില്‍ കുളിച്ചിടും കരിമുകില്‍ കണ്ടാല്‍ ഒളിച്ചിടും (കാട്ടുപുഴ) (മാനത്തുള്ളൊരു) Englishmānattuḽḽŏru vallyammāvanu madamillā jādiyumillā pŏnnoṇattinu koḍiyuḍukkuṁ pĕrunnāḽinu tŏppiyiḍuṁ (mānattuḽḽŏru) oṇanilāvu parannappoḽ pālaḍavĕccu viḽiccallo (oṇanilāvu) valiya pĕrunnāḽ vannappoḽ pattiri suṭṭu viḽiccallo (valiya) (mānattuḽḽŏru) oḍuṁ neraṁ kūḍĕ varuṁ oro kaḽiyiluṁ kūḍīḍuṁ (oḍuṁ) kāṭṭubuḻayil kuḽicciḍuṁ karimugil kaṇḍāl ŏḽicciḍuṁ (kāṭṭubuḻa) (mānattuḽḽŏru)