Title (Indic)നിലാവിന് അലകളില്‍ WorkMayilppeeli Year1981 LanguageMalayalam Credits Role Artist Music KP Udayabhanu Performer KJ Yesudas Writer ONV Kurup LyricsMalayalamനിലാവിന്നലകളിൽ നീന്തി വരൂ നീ നീലക്കിളിയേ നീർക്കിളിയേ (നിലാവിൻ...) അളകനന്ദയിൽ നിന്നോ അമൃതഗംഗയിൽ നിന്നോ (2) യുഗയുഗാന്തര പ്രണയകഥകൾ തൻ പ്രമദവനങ്ങളിൽ നിന്നോ നീ വരുന്നൂ നീന്തി വരുന്നൂ നീലാഞ്ജനക്കിളിയേ (നിലാവിൻ....) പഴയൊരോർമ്മ തൻ തോപ്പിൽ പവിഴമുല്ലകൾ പൂത്തു (2) ചിരപുരാതന പ്രണയസ്മൃതികൾ തൻ സുരഭിവനങ്ങൾ തളിർത്തൂ നീ വരുമ്പോൾ നീന്തിവരുമ്പോൾ നീലാഞ്ജനക്കിളിയേ (നിലാവിൻ....) Englishnilāvinnalagaḽil nīndi varū nī nīlakkiḽiye nīrkkiḽiye (nilāvin...) aḽaganandayil ninno amṛtagaṁgayil ninno (2) yugayugāndara praṇayagathagaḽ tan pramadavanaṅṅaḽil ninno nī varunnū nīndi varunnū nīlāñjanakkiḽiye (nilāvin....) paḻayŏrormma tan doppil paviḻamullagaḽ pūttu (2) siraburādana praṇayasmṛtigaḽ tan surabhivanaṅṅaḽ taḽirttū nī varumboḽ nīndivarumboḽ nīlāñjanakkiḽiye (nilāvin....)