Title (Indic)പാതിരാവായില്ല WorkManaswini Year1968 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Performer KJ Yesudas Writer P Bhaskaran LyricsMalayalamപാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ പ്രായം (പാതിരാവായില്ല) താരകക്കണ്ണെഴുതി വിണ്ണിലെ തൂവെള്ള- താമരപ്പൂവൊന്നു ചൂടി വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു കണ്ണിൽ കവിതയുമായി (പാതിരാവായില്ല) മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന മലരണിക്കൈവിരൽ പോലെ ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു അനുരാഗ സുന്ദര സ്വപ്നം (പാതിരാവായില്ല) Englishpādirāvāyilla paurṇṇami kanyaykku padineḻo padinĕṭṭo prāyaṁ mūvandippŏygayil muṅṅi nīrāḍi pāvāḍa māṭriya prāyaṁ (pādirāvāyilla) tāragakkaṇṇĕḻudi viṇṇilĕ tūvĕḽḽa- tāmarappūvŏnnu sūḍi vĕṇmugil tūvāla tunniyirikkunnu kaṇṇil kavidayumāyi (pādirāvāyilla) maṇivīṇakkambiyĕ suṁbiccuṇarttunna malaraṇikkaiviral polĕ hṛdayattin dandrigaḽ taṭṭiyuṇarttunnu anurāga sundara svapnaṁ (pādirāvāyilla)