കണ്ണീരും സ്വപ്നങ്ങളും
വില്‍ക്കുവാനായ് വന്നവന് ഞാന്‍
ഇന്നു നിന്റെ മന്ദിരത്തിന്
സുന്ദരമാം ഗോപുരത്തില്‍ (കണ്ണീരും)
കണ്മഷിയും കുങ്കുമവും
കരിവളയും വാങ്ങിടുവാന്‍
കണ്മണി നീ ഓടി വന്നൂ
പൊന്‍പണമായ് മുന്നില്‍ നിന്നൂ (കണ്ണീരും)
ജീവിതമെന്നാല്‍ നിനക്കൊരു
മാതളപ്പൂമലര്വനം താന്‍
ജീവിതമീ പാവങ്ങള്‍ക്കോ
പാദം പൊള്ളും പാഴ് മരു താന്‍ (കണ്ണീരും)
താരകങ്ങള്‍ നിന്റെ കണ്ണില്‍
പ്രേമപൂജാമാലികകള്
താഴെ നില്ക്കുമെന്റെ കണ്ണില്‍
പാരിന് ബാഷ്പഭാരമല്ലോ (കണ്ണീരും)