Title (Indic)സുന്ദരരാവിൽ WorkKochaniyathi Year1971 LanguageMalayalam Credits Role Artist Music Pukazhenthi Performer S Janaki Writer Sreekumaran Thampi LyricsMalayalamസുന്ദരരാവില്‍ ചന്ദനമുകിലില്‍ മന്ത്രങ്ങളെഴുതും ചന്ദ്രികേ അനുരാഗത്തിന് ആദ്യനൊമ്പരം ആത്മനാഥനോടെങ്ങിനെ പറയും (സുന്ദരരാവില്‍...) വാസരസ്വപ്നം ഇതളുകള്‍ വിരിക്കും വാടിക്കൊഴിയും രാവിന് മടിയില്‍ ആയിരം കഥകള്‍ പറയാന്‍ കൊതിക്കും അരികത്തു കണ്ടാല്‍ അടിമുടി വിറയ്ക്കും എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനേ (സുന്ദരരാവില്‍..) ആ വിളി കേള്‍ക്കാന്‍ ആ മാറില്‍ ചായാന്‍ ആ കാലടിയില്‍ മലരായി വീഴാന്‍ ആത്മാവാം കിളി കൊതി തുള്ളുന്നു (ആത്മാവാം) അന്തര്‍ദ്ദാഹമിതെങ്ങിനെ പറയും എങ്ങിനേ എങ്ങിനേ പറയുവതെങ്ങിനേ (സുന്ദരരാവില്‍..) Englishsundararāvil sandanamugilil mandraṅṅaḽĕḻuduṁ sandrige anurāgattin ādyanŏmbaraṁ ātmanāthanoḍĕṅṅinĕ paṟayuṁ (sundararāvil...) vāsarasvapnaṁ idaḽugaḽ virikkuṁ vāḍikkŏḻiyuṁ rāvin maḍiyil āyiraṁ kathagaḽ paṟayān kŏdikkuṁ arigattu kaṇḍāl aḍimuḍi viṟaykkuṁ ĕṅṅine ĕṅṅine paṟayuvadĕṅṅine (sundararāvil..) ā viḽi keḽkkān ā māṟil sāyān ā kālaḍiyil malarāyi vīḻān ātmāvāṁ kiḽi kŏdi tuḽḽunnu (ātmāvāṁ) andarddāhamidĕṅṅinĕ paṟayuṁ ĕṅṅine ĕṅṅine paṟayuvadĕṅṅine (sundararāvil..)