മാണിക്യപ്പുന്നാരപ്പെണ്ണു വന്ന് - ഇവള്
മാനത്തുന്നെങ്ങാനും പൊട്ടി വീണോ
മൈലാഞ്ചിച്ചുണ്ടത്ത് നറുതേനും തൂവി
അരയന്നപ്പിട പോലെ...
(മാണിക്യ...)
കറ്റച്ചുരുള്വേണിപ്പെണ്ണാണ്
പൂന്തേന്‍ കവിയും കരിമ്പാണ്
താരമ്പന്‍ കൊതിക്കുന്ന മേനിയുമായ്, നീ
ആനന്ദം തുടികൊട്ടി ഉണര്‍ത്തും പെണ്ണ്
കുളിച്ചൊരുങ്ങി, കൊലുസണിഞ്ഞു നീ വന്നു
കരിമിഴികളില്‍ കവിതയുമായി...
ഉല്ലാസവേള ഉന്മാദമേള മോഹം പൂ ചൂടും
പാടാത്ത ഗാനം കേള്‍ക്കാത്ത രാഗം
നമ്മെ ഉണര്ത്തീടും....
സനിസനി ധനിധ മധനി
(മാണിക്യ...)