Title (Indic)അത്തപ്പൂ ചിത്തിരപ്പൂ WorkKattu Pookkal Year1965 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer ONV Kurup LyricsMalayalamഅത്തപ്പൂ ചിത്തിരപ്പൂ അക്കരെയിക്കരെ പൂക്കാലം മല്ലിപ്പൂ മാലതിപ്പൂ പുത്തന്‍പെണ്ണിനു പൂത്താലം ഏഴുപൂക്കൂടയില്‍ പൂവേണം ഏഴേഴു തോഴിമാര് കോര്‍ക്കേണം ഓരിഴയീരിഴ മൂവിഴമാലയി- ട്ടാരെയാരെ വരിക്കേണം! താമരപ്പൊയ്കയില്‍ നീന്തേണം നീന്തിത്തുടിച്ചു നീരാടേണം പൊന്നിന് കുരുത്തോല തന്നാനമാടുമ്പോള്‍ പിന്നില്‍ ഞൊറിഞ്ഞിട്ടുടുക്കേണം വെള്ളിക്കവിണിയും ചാര്‍ത്തേണം വെള്ളപ്രാവുപോലെത്തേണം പൊന്നിന് കുടമാണ് പൊട്ടുവേണ്ടെന്നാലും പെണ്ണൊരിക്കലൊരുങ്ങേണം ഈ പെണ്ണൊരിക്കലൊരുങ്ങേണം Englishattappū sittirappū akkarĕyikkarĕ pūkkālaṁ mallippū māladippū puttanpĕṇṇinu pūttālaṁ eḻubūkkūḍayil pūveṇaṁ eḻeḻu toḻimār korkkeṇaṁ oriḻayīriḻa mūviḻamālayi- ṭṭārĕyārĕ varikkeṇaṁ! tāmarappŏygayil nīndeṇaṁ nīndittuḍiccu nīrāḍeṇaṁ pŏnnin kuruttola tannānamāḍumboḽ pinnil ñŏṟiññiṭṭuḍukkeṇaṁ vĕḽḽikkaviṇiyuṁ sārtteṇaṁ vĕḽḽaprāvubolĕtteṇaṁ pŏnnin kuḍamāṇ pŏṭṭuveṇḍĕnnāluṁ pĕṇṇŏrikkalŏruṅṅeṇaṁ ī pĕṇṇŏrikkalŏruṅṅeṇaṁ