അന്തിത്തിരിയും പൊലിഞ്ഞല്ലോ-എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ!
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ - ഒരു
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ!
നീറും മനസ്സിന്റെ പൊന്മുളങ്കൂട്ടിലെ
നീലക്കിളിയെ, ഉറങ്ങൂ!
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നിൽപൂ - പിന്നെയും
മയ്ച്ചു വരച്ചു ഞാൻ നിൽപൂ! (അന്തിതിരിയും..)
തീരങ്ങൾ കാണാത്ത നിദ്രതന്നാഴത്തിൽ
നീയെന്റെ മുത്തേ, ഉറങ്ങൂ!
ആയിരമോർമ്മതൻ കാർമുകിൽമാലയെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ -
അത്മാവിൽ കണ്ണുനീർ പെയ്യും!
(അന്തിത്തിരിയും....)