ചിന്നിച്ചിന്നിപ്പെയ്യും പാട്ടില്‍
ചെല്ലക്കാറ്റിന് താലാട്ടൂഞ്ഞാല്
തുമ്പച്ചോറില്‍ കണ്ണീരുപ്പ്
ചില്ലത്തുമ്പില്‍ തിങ്കള്പ്പൂവ്
എന്തുവേണം എന്തുവേണം
ഇനിനിനക്കെന്തുവേണം!
[ചിന്നിച്ചിന്നി]
കൈവളകള്‍ കാല്‍ത്തളകള്‍
മേടക്കൊന്നപ്പൂവിന് പാദസരം
ഏഴുസ്വരം ഏഴുവര്‍ണ്ണം
മാരിവില്ലുകൊണ്ടോരോണവില്ല്
പൊന്നില്ക്കുളിക്കാന് കണ്ണാടിയാറ്
കൈനീട്ടിനില്‍ക്കാന്‍ സ്നേഹസൂര്യന്‍
അമ്മവരും ഉമ്മതരും ദൂരെ മറഞ്ഞുനില്ക്കും
[ചിന്നിച്ചിന്നി]
നക്ഷത്രങ്ങള്‍ താഴെവരും
പൊന്നുംകുടത്തിനു പൊട്ടുതൊടും
സങ്കല്‍പ്പങ്ങള്‍ തേരില്‍ വരും
രാജകുമാരനായ് കൂട്ടുനില്‍ക്കും
ഒരുതുള്ളി മഞ്ഞില്‍ ഒരു ദേവലോകം
ഓരോ കിനാവും പൂമ്പാറ്റപോലെ
എന്തുവേണം എന്തുവേണം
ഇനിനിനക്കെന്തുവേണം!
[ചിന്നിച്ചിന്നി]