ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി
ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം
ശരറാന്തല്‍ അണയുമീ തുഴ പോയ തോണിയില്‍
ഇടറുന്ന ജന്മമേ.....തിരയുന്നതാരെ നീ...
കൂരിരുള്ച്ചുഴികളായ് ഓര്‍മ്മകള്‍.....
ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി
ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം
ചിറകുള്ള മൌനമുണർന്നൂ
ചിരകാലമോഹമുലഞ്ഞൂ
ഒരു നുള്ളു സാന്ത്വനമുണ്ടോ
ചക്രവാളമേ.......(ചിറകുള്ള....)
പുലര്‍കാല കുങ്കുമമായ്
കനിവാര്‍ന്ന സന്ധ്യകളായ്
സൌഹൃദങ്ങള്‍ കൈ കോര്ക്കുമാ....
തീരമത്ര ദൂരെയോ.....
ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി
ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം
ഒരുകുഞ്ഞു പുഞ്ചിരിയാല്‍ ഞാന്‍
ഒരു കോടി നോവുകള്‍ മൂടാം
ഇനിയെന്റെയെല്ലാമെല്ലാം ഏറ്റു ചൊല്ലിടാം(ഒരുകുഞ്ഞു....)
ഇനിയെന്നു കാണുമെന് അഭിലാഷയാമിനീ
എന്നു നമ്മള് ആത്മാവിലെ
നൊമ്പരങ്ങള്‍ പങ്കിടും......
(ശരദിന്ദുനാളം.....)