Title (Indic)പൊന്മലയോരത്ത് WorkKanaka Chilanga Year1966 LanguageMalayalam Credits Role Artist Music MS Baburaj Performer P Susheela Writer Vayalar Ramavarma LyricsMalayalamപൊന്മലയോരത്ത് പുഴയുടെ തീരത്ത് പഞ്ചമിയെന്നൊരു പെണ്ണ് കുമ്പിളിനുള്ളിൽ കുളിരും കൊണ്ട് കുളിക്കാൻ വന്നൂ (പൊന്മല..) കനകക്കസവുടയാടയഴിച്ചവൾ കല്പടവിന്മേൽ വെച്ചു പാലാഴിയിലെ പളുങ്കു പോലെ പവിഴമത്സ്യം പോലെ അരനീർ വെള്ളത്തിൽ നീന്തി നടന്നു അവളൊരു പുഷ്പശരം പോലെ (പൊന്മല..) ആമ്പൽപ്പൂക്കളെയിക്കിളിയിട്ടും കൊ ണ്ടതു വഴി വന്നൊരു കാറ്റേ ചന്ദനക്കല്ലിൽ നിന്നവളുടെ ചേലകൾ എന്തിനു വാരിയെടുത്തൂ നീ മാനത്തക്കരെ നീലപ്പൊയ്കയിൽ നാണിച്ചു പഞ്ചമി നിന്നു പെണ്ണിനുടുക്കാൻ ധനുമാസം നെയ്തൊരു പൊന്നാടയല്ലോ പൂനിലാവ് (പൊന്മല..) Englishpŏnmalayoratt puḻayuḍĕ tīratt pañjamiyĕnnŏru pĕṇṇ kumbiḽinuḽḽil kuḽiruṁ kŏṇḍ kuḽikkān vannū (pŏnmala..) kanagakkasavuḍayāḍayaḻiccavaḽ kalbaḍavinmel vĕccu pālāḻiyilĕ paḽuṅgu polĕ paviḻamatsyaṁ polĕ aranīr vĕḽḽattil nīndi naḍannu avaḽŏru puṣpaśaraṁ polĕ (pŏnmala..) āmbalppūkkaḽĕyikkiḽiyiṭṭuṁ kŏ ṇḍadu vaḻi vannŏru kāṭre sandanakkallil ninnavaḽuḍĕ selagaḽ ĕndinu vāriyĕḍuttū nī mānattakkarĕ nīlappŏygayil nāṇiccu pañjami ninnu pĕṇṇinuḍukkān dhanumāsaṁ nĕydŏru pŏnnāḍayallo pūnilāv (pŏnmala..)