Title (Indic)പൂത്താലിയുണ്ടോ? WorkIndulekha Year1967 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Ammini Performer Kamukara Purushothaman Writer Pappanamkodu Lakshmanan LyricsMalayalamപൂത്താലിയുണ്ടോ കിനാവേ പൂപ്പന്തലുണ്ടോ നിലാവേ? സങ്കൽപജീവിത വൃന്ദാവനത്തിൽ സംഗീതം തൂവുക രാവേ രാവേ സംഗീതം തൂവുക രാവേ... ഏഴിലമ്പാലകൾ പൂമാരി പെയ്യുന്ന ശാരദവാനിലെ മാളികയിൽ ജാലകവാതിലിൽ നീല വിളക്കുമായ് താരകപ്പൂമിഴി തേടുന്നതാരെ? (പൂത്താലിയുണ്ടോ..) നാടുകാണാൻ വരും താരമ്പനായൊരു താമരപ്പൂക്കൂട നൽകാനായി പൂമിഴിരണ്ടിലും സ്വപ്നവുമായെന്നും ഈ വഴിത്താരയിൽ കാത്തിരിക്കും (പൂത്താലിയുണ്ടോ..) Englishpūttāliyuṇḍo kināve pūppandaluṇḍo nilāve? saṅgalbajīvida vṛndāvanattil saṁgīdaṁ tūvuga rāve rāve saṁgīdaṁ tūvuga rāve... eḻilambālagaḽ pūmāri pĕyyunna śāradavānilĕ māḽigayil jālagavādilil nīla viḽakkumāy tāragappūmiḻi teḍunnadārĕ? (pūttāliyuṇḍo..) nāḍugāṇān varuṁ tārambanāyŏru tāmarappūkkūḍa nalgānāyi pūmiḻiraṇḍiluṁ svapnavumāyĕnnuṁ ī vaḻittārayil kāttirikkuṁ (pūttāliyuṇḍo..)