Title (Indic)കൈനിറയെ WorkHotel High Range Year1968 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamകൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നതു കടലാസ്സു പൂവുകളായിരുന്നു ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത കടലാസ്സു പൂവുകളായിരുന്നു (2) കനവിന്റെ മുത്തണിതേരിൽ ഞാൻ കണ്ടതു കളിമൺ പ്രതിമകളായിരുന്നു അവയുടെ ആകാരകവരങ്ങളെല്ലാം അയഥാര്ഥമായിരുന്നു(കൈ നിറയെ) ചിറകടിച്ചെന്നിലെ മധുര സങ്കൽപ്പങ്ങൾ അവയുടെ ചുറ്റും പറന്നുയർന്നു അതു കണ്ടു മന്ദഹസിച്ചുകൊണ്ടെന്നിൽ നിന്നകലുകയായിരുന്നു എൻ പ്രിയൻ അകലുകയായിരുന്നു (കൈ നിറയെ) Englishkai niṟayĕ kai niṟayĕ svapnaṅṅaḽ tannadu kaḍalāssu pūvugaḽāyirunnu ŏru nuḽḽu pūmbŏḍi tūguvānillātta kaḍalāssu pūvugaḽāyirunnu (2) kanavinṟĕ muttaṇideril ñān kaṇḍadu kaḽimaṇ pradimagaḽāyirunnu avayuḍĕ āgāragavaraṅṅaḽĕllāṁ ayathārdhamāyirunnu(kai niṟayĕ) siṟagaḍiccĕnnilĕ madhura saṅgalppaṅṅaḽ avayuḍĕ suṭruṁ paṟannuyarnnu adu kaṇḍu mandahasiccugŏṇḍĕnnil ninnagalugayāyirunnu ĕn priyan agalugayāyirunnu (kai niṟayĕ)