ലാ ഇലാഹ ഇല്ലല്ലാഹ് (6)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
കാലം ...വീണ്ടും മൂകമായ്
കാതം ...താണ്ടുന്നേകനായ്
തീരം കാണാ കടല്‍ക്കാക്കകള്‍
അലയുന്നുവോ അകലുന്നുവോ ദൂരങ്ങളില്‍ ...
(കാലം)
മണ്ണിലും മയ്യത്ത് കൂടിനും
ആരാരു ചോടളന്നു തന്നീവിധം
ഇടയില്‍ കാലം പണിയും പാലം
തുഴയേതെന്നോ തുണയാരെന്നോ
അറിയാതെ പായുന്നു പാവം മനം
(കാലം)
ജീവിതം കൊയ്യുന്ന പാപവും
പുണ്യങ്ങളും ചുമന്നിടും റൂഹുകള്‍
തനിയെ പായും തനിയെ മേയും
വിഹിതം പോലെ ഖബറിന് മേലേ
അറിയില്ല വാഴ്വിന്റെ കാണാപ്പുറം
(കാലം)