Title (Indic)വെയിലിന്റെ WorkEnglish Medium Year1999 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamവെയിലിന്റെ ഒരു തൂവല്‍ മാത്രം മറന്നിട്ട് വേനല്ക്കിനാക്കിളി കൂടൊഴിഞ്ഞു ഒരു തുള്ളി നീല നിലാവെളിച്ചം തേടി വാനിന്റെ ഇരുളില്‍ തളര്‍ന്നലഞ്ഞു (വെയിലിന്റെ) സന്ധ്യയും നക്ഷത്രരാത്രിയുമാച്ചെറു- സങ്കടപ്പക്ഷിയെ കൈയൊഴിഞ്ഞു കാറ്റിന്റെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ കാണാത്ത ഭാവത്തില്‍ മുഖം തിരിച്ചു (വെയിലിന്റെ) ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകള്‍ പിഞ്ചിളം കൊഞ്ചലാല്‍ പരിഹസിച്ചു നോവും കിനാവുമായ് മെല്ലെയാ രാപ്പാടി മഞ്ഞുനീര്‍ത്തുള്ളിപോല്‍ മാഞ്ഞുപോയി (വെയിലിന്റെ) Englishvĕyilinṟĕ ŏru tūval mātraṁ maṟanniṭṭ venalkkinākkiḽi kūḍŏḻiññu ŏru tuḽḽi nīla nilāvĕḽiccaṁ teḍi vāninṟĕ iruḽil taḽarnnalaññu (vĕyilinṟĕ) sandhyayuṁ nakṣatrarātriyumāccĕṟu- saṅgaḍappakṣiyĕ kaiyŏḻiññu kāṭrinṟĕ vādilil muṭṭiviḽiccappoḽ kāṇātta bhāvattil mukhaṁ tiriccu (vĕyilinṟĕ) āññilikkŏmbattĕ kuññariprāvugaḽ piñjiḽaṁ kŏñjalāl parihasiccu novuṁ kināvumāy mĕllĕyā rāppāḍi maññunīrttuḽḽibol māññuboyi (vĕyilinṟĕ)