Title (Indic)തുളുമ്പും WorkEnglish Medium Year1999 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamതുളുമ്പും കണ്ണുകൾ തിളങ്ങും മുത്തുകൾ വിതുമ്പും വേദനകൾ പ്രിയേ ഞാനൊപ്പിയെടുക്കാം കിലുങ്ങും പൊന്നലകൾ മിനുങ്ങും പൂമൊഴികൾ കലങ്ങും ഗദ്ഗദവും അഴകേ അഴകേ.. (തുളുമ്പും....) താഴ്ന്നലിഞ്ഞൊഴുകും പുഴതൻ മാറിൽ ചേർന്നിറങ്ങും മഞ്ഞുപോലെ പ്രേമസഖീ നിൻ പൂമടിയിൽ പ്രിയമോടെൻ സ്വപ്നമുറങ്ങും പ്രാണനെ ഞാൻ തഴുകിയുറക്കും (തുളുമ്പും....) മൂകമായിരുളും മനസ്സിനുള്ളിൽ മൺവിളക്കിൻ തിരി പോലെ പ്രേമവതീ നിൻ പൂഞ്ചൊടിയിൽ പ്രിയഭാവം കണ്ടു മയങ്ങും പ്രാണനിൽ നീ ഒഴുകിയിറങ്ങും (തുളുമ്പും...) Englishtuḽumbuṁ kaṇṇugaḽ tiḽaṅṅuṁ muttugaḽ vidumbuṁ vedanagaḽ priye ñānŏppiyĕḍukkāṁ kiluṅṅuṁ pŏnnalagaḽ minuṅṅuṁ pūmŏḻigaḽ kalaṅṅuṁ gatgadavuṁ aḻage aḻage.. (tuḽumbuṁ....) tāḻnnaliññŏḻuguṁ puḻadan māṟil sernniṟaṅṅuṁ maññubolĕ premasakhī nin pūmaḍiyil priyamoḍĕn svapnamuṟaṅṅuṁ prāṇanĕ ñān daḻugiyuṟakkuṁ (tuḽumbuṁ....) mūgamāyiruḽuṁ manassinuḽḽil maṇviḽakkin diri polĕ premavadī nin pūñjŏḍiyil priyabhāvaṁ kaṇḍu mayaṅṅuṁ prāṇanil nī ŏḻugiyiṟaṅṅuṁ (tuḽumbuṁ...)