കുപ്പിവളക്കൈകളും കുഞ്ഞിമണി മൂക്കുത്തിയും
ചെല്ലമണിച്ചെണ്ടിനെന്തു ചന്തമായ്
അന്തിമണിച്ചാന്തണിയും അമ്പിളിപ്പൂനെറ്റിയും
അന്നനടചേലഴകും സ്വന്തമായ് ഓ...ഓ..
(കുപ്പിവള...)
മഞ്ഞഞൊറിപ്പാവാട പട്ടിനു മേല്‍ മിന്നുന്നു
മുത്തുമണി ചുറ്റഴകില് പൊന്നരഞ്ഞാണം
അല്ലിമുകില്‍ ചോപ്പണിയും കന്നിനിലാ മുറ്റത്തെ
മുല്ലകളില്‍ തെന്നലു പോല്‍ മെല്ലെ തൊട്ടു
അണിമണിക്കണ്ണാടിക്കവിളത്തെ മറുകിന്മേല്
ആയിരം ചെമ്പനീര്‍ മുകുളം പൂത്തു ആഹാ ഹാഹാ
(കുപ്പിവള...)
ചില്ലുനിലാ ചില്ലഴകില് ചെമ്പവിഴ ചന്ദിരനായ്
മുന്തിരി തന് പന്തലിടാന്‍ പോരുന്നില്ലേ
പോക്കുവെയില്‍ പ്രാപ്പിടകള്‍ പൂമഴയില്‍ കുറുകുമ്പോള്‍
നിന്നരികില്‍ വെണ്‍ചിറകില്‍ ഞാന്‍ വന്നില്ലേ
നനഞ്ഞ നിന് മാറത്തെ മഴവില്ലിന്നേലസ്സില്
മായിക മന്ത്രമായ് കൂടെ പോരാം ആഹാ....ഹാഹാ
(കുപ്പിവള...)