കുടമുല്ലക്കമ്മലണിഞ്ഞാല് കുനുകൂന്തല്ച്ചുരുളു മെടഞ്ഞാല്
കൈതപ്പൂവിതളേ നിന്നെ കണി കാണാന്‍ എന്തു രസം
എന്നും കണികാണാന്‍ എന്തു രസം
(കുടമുല്ലക്കമ്മലണിഞ്ഞാല്)
കച്ചമണിച്ചിലമ്പു ചാര്‍ത്തി കൊച്ചിളമാന്‍ കണ്ണിളക്കി
കാവില്‍ കണിയുത്സവത്തിനു കണ്മണി നീ വന്നു നില്‍ക്കേ
(കച്ചമണിച്ചിലമ്പു)
എത്രയെത്ര കണ്ടാലും മതിവരില്ല നിന് രൂപം
എത്രയെത്ര കേട്ടാലും മതിവരില്ല നിന് നാദം
(കുടമുല്ലക്കമ്മലണിഞ്ഞാല്)
മാരിമുകില്‍ ചേലയോടേ മഞ്ഞുനിലാപ്പീലിയോടേ
വെണ്ണക്കല്മണ്ഡപത്തിലെ നര്‍ത്തകിയായി നീ വിളങ്ങി
(മാരിമുകില്‍)
ഏതു ജന്മ ബന്ധത്തിന് ഇതള്‍ വിരിഞ്ഞു നിന് നെഞ്ചില്‍
ഏതു സ്വര്‍ണ്ണദീപത്തിന്‍ തിരി തെളിഞ്ഞു നിന്നുള്ളില്‍
(കുടമുല്ലക്കമ്മലണിഞ്ഞാല്)
(കുടമുല്ലക്കമ്മലണിഞ്ഞാല്)
ഉഹും......