Title (Indic)കണ്മണി കരയല്ലേ WorkChristmas Rathri Year1961 LanguageMalayalam Credits Role Artist Music Br Lakshmanan Performer P Leela Writer P Bhaskaran LyricsMalayalamkanmani karayalle കണ്മണീ കരയല്ലേ കയ്യിൽ വന്ന നിധിയല്ലേ കണ്ടിരിക്കും പൊൻകിനാവിൻ ചെണ്ടിലുള്ള പൂന്തേനല്ലേ കണ്മണീ കരയല്ലേ ഊഞ്ഞാല കെട്ടിത്തരാം ഉമ്മ തരാം, ബൊമ്മ തരാം പാപിയെൻ ദുഃഖം നിന്റെ പാൽച്ചിരിയിൽ അലിയട്ടെ കണ്മണീ കരയല്ലേ തങ്കമേ നിന്നെപ്പൊലൊരു തങ്കക്കുടം എന്റെ കയ്യിൽ തന്നതില്ലല്ലോ ദൈവം എന്നും ഞാൻ ഇരന്നല്ലോ കണ്മണീ കരയല്ലേ ഭൂവിലൊരു പിഞ്ചുമുഖം ഭാവിയിൽ ഞാൻ കാണില്ലല്ലോ ജീവിതത്തിൻ കൊമ്പിൽ കൊച്ചു പൂ ഇനി വിരിയില്ലല്ലോ കണ്മണീ കരയല്ലേ Englishkanmani karayalle kaṇmaṇī karayalle kayyil vanna nidhiyalle kaṇḍirikkuṁ pŏnkināvin sĕṇḍiluḽḽa pūndenalle kaṇmaṇī karayalle ūññāla kĕṭṭittarāṁ umma tarāṁ, bŏmma tarāṁ pābiyĕn duḥkhaṁ ninṟĕ pālsciriyil aliyaṭṭĕ kaṇmaṇī karayalle taṅgame ninnĕppŏlŏru taṅgakkuḍaṁ ĕnṟĕ kayyil tannadillallo daivaṁ ĕnnuṁ ñān irannallo kaṇmaṇī karayalle bhūvilŏru piñjumukhaṁ bhāviyil ñān kāṇillallo jīvidattin kŏmbil kŏccu pū ini viriyillallo kaṇmaṇī karayalle