തുളസീദേവി തുളസീദേവി
തുളസീദേവി തുളസീദേവി
തപസ്സിൽ നിന്നുണരൂ..
കുളിച്ചു തൊഴുതുവലം വയ്ക്കുമെന്നെ
അനുഗ്രഹിക്കൂ അനുഗ്രഹിക്കൂ
കറുത്ത നിഴലുകൾ പൊയ്മുഖങ്ങളുമായ്
വിരുന്നു കേറിയ വീട്ടിൽ
കാറ്റത്ത് കൊളുത്തിയ കളിമൺവിളക്കുമായ്
കൈകൂപ്പി നിൽപ്പൂ ഞാൻ
കാറ്റത്ത് കൊളുത്തിയ കളിമൺവിളക്കുമായ്
കൈകൂപ്പി നിൽപ്പൂ ഞാൻ
മുന്നിൽ കൈകൂപ്പി നിൽപ്പൂ ഞാ..ൻ
(തുളസീദേവി..)
ദേവീ നിൻ കൈക്കുമ്പിളിന്നുള്ളിലേ
തീർത്ഥബിന്ദുക്കളാലേ (ദേവി...)
സ്നേഹം തടവിൽ കിടക്കും മനസ്സിലെ
ദാഹം തീർത്തു തരൂ (സ്നേഹം..)
അന്തർദാഹം തീത്തു തരൂ
(തുളസീദേവി...)