vishakkunnu vishakkunnu
വിശക്കുന്നൂ വിശക്കുന്നൂ
പൊന്നനിയത്തിയ്ക്കു വിശക്കുന്നൂ
പട്ടിണി തന്നിലെ തീയാണ്
അടിമുടി കത്തുകയാണല്ലോ
കുട്ടികളല്ലോ ഞങ്ങള്‍
ചെറു കുട്ടികളല്ലോ ഞങ്ങള്‍
കണ്ണുകള്‍ തന്നതു കാണാന്‍ - ദൈവം
കാതുകള്‍ തന്നതു കേള്‍ക്കാന്‍
വയറുകള്‍ ഞങ്ങള്‍ക്കീശന്‍ തന്നത്
വിശന്നു ചാകാനാകും
ബാലകനാണേലും എനിക്കൊരു
വേല കിടച്ചാല്‍ ചെയ്യാം
അനുജത്തിക്കുകൊടുക്കാന്
അരവയര്‍ അന്നം തന്നാല്‍ പോകും