കളഭത്തില്‍ മുങ്ങിവരും വൈശാഖ രജനിയില്‍
കളിത്തോഴീ..നിന്നെ കാണാന്‍ വന്നൂ ഞാന്‍
കളിത്തോഴീ...കളിത്തോഴീ...
കിളിവാതിലിന് വെളിയില്‍ നിന്നും
ഒരു മലരിതള്‍ അകത്തേയ്ക്കെറിഞ്ഞു ഞാന്‍
അകത്തപ്പോള്‍ കേട്ടത് നിന് ചിരിയോ നീ
വളര്‍ത്തുന്ന മൈന തന് ചിറകടിയോ...
പൌര്‍ണ്ണമിതന്‍ അംഗുലീയം വാങ്ങി
വെണ്മുകില് സുന്ദരി മോതിരം മാറി..
പിച്ചകപ്പൂം പന്തലിട്ട പൂനിലാവില്‍ നിന്
നിശ്ചയ താംബൂലം നടത്തേണ്ടേ....