വിരഹിണീ വിരഹിണീ പ്രേമവിരഹിണീ
ഈറന്‍ കണ്ണുമായ് നിന്നെയും തേടി ഞാന്‍
ഈ അരക്കില്ലത്തില്‍ വന്നു - ഞാന്‍
ഈ അരക്കില്ലത്തില്‍ വന്നു (വിരഹിണീ)
നിത്യബാഷ്പത്തിന് തടാകതീരത്തു
നിന്റെ തപോവനം കണ്ടു ഞാന്‍ -
നിന്റെ തപോവനം കണ്ടു
നീയറിയാത്ത നിഴലിന്റെ പിന്നാലേ
നിന്റെ മനോരഥം കണ്ടു - ഞാന്‍
നിന്റെ മനോരഥം കണ്ടു (വിരഹിണീ)
നീയുറങ്ങും വഴിയമ്പലത്തില്‍
നിന്നെ വിളിക്കുവാന്‍ വന്നു - ഞാന്‍
നിന്നെ വിളിക്കുവാന്‍ വന്നു
വീണുതകര്ന്ന കിനാവിന്റെ ഏകാന്ത
വീണ മുറുക്കുവാന്‍ വന്നു - ഞാന്‍
വീണ മുറുക്കുവാന്‍ വന്നു (വിരഹിണീ)