നില്ലെടീ നില്ലെടീ നീയല്ലയോ ഇന്നു
കൊല്ലാതെ കൊന്നതെന് ചെല്ലമാം പുത്രിയെ
തല്ലെടീ ചൂലിനാല്‍ എല്ലാത്തിനേം - വെറും
പുല്ലാണു പുല്ലാണു കാശും പ്രതാപവും
(നില്ലെടീ)
മുഴുത്തകോപമോടെടുത്തു ഞാന്‍ നിന്റെ
കഴുത്തിലന്പോടു പിടിച്ചുടന്
മുടിച്ചു നിങ്ങളെയറിഞ്ഞു ഞാന്‍
കടിച്ചുകീറിടുമനാരതം
വഴിയില്‍ നിന്നു പോക വാനരന്മാരേ
ചക്ഷു ശ്രവണന്‍ ചീറിവരുന്നതു
പക്ഷിപ്രവരനു ഭക്ഷണകാരണം
പത്തി നിവര്‍ത്തിയ പാമ്പു നിങ്ങളെ
കൊത്തിനുറുക്കിത്തള്ളും വെളിയില്‍