വള്ളുവനാട്ടിലെ വാഴുന്നോരേ പള്ളിക്കുടക്കീഴെ വാഴുന്നോരേ
ദേശിംഗനാട്ടില്‍ നിന്നങ്ങയെക്കാണുവാന്
ആശിച്ചുവന്നൊരു രാജപ്പെണ്ണ് ഈ രാജപ്പെണ്ണ്
തെയ്യാ തെയ്യാ....
കണ്‍പുരികത്തഴകള്‍ കാമന്റെ വില്ലുകള്‍
കമലപ്പൂമിഴികള്‍ ആഹ കാമന്റെ അമ്പുകള്‍
കവിളിലെ ചുഴികള്‍ യൌവ്വനപ്പൊയ്കകള്
പതിറ്റടിപ്പൂക്കള്‍ പൂന്തേന്‍ കിണ്ണങ്ങള്‍
കിണ്ണങ്ങള്‍ കിണ്ണങ്ങള്‍ കിണ്ണങ്ങള്‍
കുറത്തിയാട്ടം കൂടിയാട്ടം അമ്മനാട്ടം തില്ലാന
കുച്ചിപ്പുടി കുമ്മിയടി തന്നാ തന്നാ തന്നാനാ
ആഹാ തന്നാ തന്നാ തന്നാനാ
രാമനാട്ടം കൃഷ്ണനാട്ടം കടത്തനാടന്‍ കളരിയാട്ടം
ഏതു കാണണം ഏതുകാണണം ഏതുകാണണം വാഴുന്നോരേ?
തരികിട തരികിട തജ്ജണു തജ്ജണു താ
തെക്കന്‍ പാട്ട് വടക്കന്‍ പാട്ട് പുള്ളോന് പാട്ട് പൂപ്പാട്ട്
തേക്ക്പാട്ട് തെരുവുപാട്ട് തിന്താ തിന്താ തിന്താരേ
ആ തിന്താ തിന്താ തിന്താരേ
അയ്യമ്പാട്ട് തെയ്യം പാട്ട് തിരുവള്ലിയൂരുടുക്കും പാട്ട്
ഏതു പാടണം വാഴുന്നോരേ ആഹാ വാഴുന്നോരേ
ഓ.....
ഭൂമി ആയിരമിതളുകളുള്ളൊരു വര്‍ണ്ണത്താമര ആഹാ
വര്‍ണ്ണത്താമര
ഇവളാ പൂങ്കൊടിയ്ക്കുള്ളില് താനേ പിറന്നൊരു സ്വര്ഗ്ഗമേനക
ഓ....
തങ്കച്ചില്ലിലതകള് പടര്ത്തിക്കൊണ്ടേ
ശൃംഗാരപദമാടി പാടിക്കൊണ്ടേ
നൃത്തം വെച്ചിവള്‍ നൃത്തം വെച്ചിവള്‍
നഗ്നപാദപൂമുത്തുകള് കൊണ്ടേ
നര്‍ത്തനവേദി വസന്തോത്സവമായി മാറ്റുമ്പോള്‍ നീ
തൃക്കൈകൊണ്ടൊരു പട്ടും വളയും പിന്നെ
പലതും നല്കുകയില്ലേ
വാഴുന്നോരേ......