ദീപമേ നീ നടത്തുകെന്നെയും
ഈയിരുളിൽ
ദീപമേ നീ നടത്തുകെന്നെയും
ഈയിരുളിൽ
നിന് മാര്ഗ്ഗത്തിൽക്കൂടെ ഞാൻ സ്വർഗ്ഗത്തിൽ
ചേരും വരെ
പാവമാമെന്നെ തൃക്കൈകളാലെ
പാരിൽ നീ എന്നും താങ്ങീടേണമേ
ഓഓഓഓ..ഓഓഓഓ,,ഓഓഓഓ,,
ഏൽപ്പിക്കുന്നേ എന്നുടലുയിരും
എല്ലാം നിന്നെ
ഏറ്റിടേണം ഇന്നുതൊട്ടെന്നെന്നും
എന്നെയും നീ
വേദവാക്യമാം പാതയിൽ കൂടെ
പാപിയാമെന്നെ നീ നയിച്ചാലും
ഈ വീഥിയിൽ മൂടുന്ന കൂരിരുൾ
തീരുവോളം
ഈശനേ നീ പാദം തളരാതെ പാലിച്ചീടിൽ
സർവ്വശക്താ! ഞാൻ ചെർന്നീടും വേഗം
സ്നേഹമാം നിൻ സ്വർഗ്ഗരാജ്യത്തിൽ