പൂമുടിയിഴ കാണും...
മഴ നീലം ചൂടും
മുകിലിനു നാണം....
അഴകേ....നീ വിരിയൂ
കുളിരൊരു കൈക്കുമ്പിള്പ്പൂവിലൊതുങ്ങിയ
പൊയ്കപ്പൂവായ്...
പൂമുടിയിഴ കാണും.....ആ...
മഴ നീലം ചൂടും
മുകിലിനു നാണം....ആ...
ഈ തരളിത യാമം
മനസ്സില്‍ ഈണപ്പൂവിന് സല്ലാപം
ഈ പ്രണയവികാരം
കരളില്‍ ഓടത്തണ്ടിന്‍ സംഗീതം
നീയെന്‍ മാറില്‍ വിരലാല്‍
രോമാഞ്ചം കൊയ്യൂ...
ഓളക്കയ്യിന് നുര തീരത്തിന് മാറില്‍
പാല്പ്പുളകം പെയ്യും വിജനനിലാവില്
പൂമുടിയിഴ കാണും.....ആ...
മഴ നീലം ചൂടും
മുകിലിനു നാണം....ആ...
തേന്‍ വിശറി ഞൊറിഞ്ഞൂ
അലസം ഏരിക്കാറ്റേ....ചാഞ്ചക്കം
മാന്തളിരിലൊരുങ്ങീ....
ശയന ലീലാമഞ്ചം....രാമഞ്ചം
കൈയും മെയ്യും പകർത്തി ശിങ്കാരത്തെയ്യം
തെറ്റിപ്പൂനൂലില് സ്വയമിറ്റിറ്റും വീഞ്ഞിന്
മാദകമാം സ്വാദില്‍ അമൃതപുരാണം...
(പൂമുടിയിഴ കാണും.....ആ......)