ആ...ആ....ആ....ആ....
കൊലുസ്സിട്ടു മനസ്സുണര്‍ത്തും
സ്വന്തം മനസ്സിട്ടു തപസ്സുണര്ത്തും
നറുക്കിട്ടു തെരഞ്ഞെടുക്കും
ദാഹം നനച്ചിട്ടു പിഴിഞ്ഞുടുക്കും
കിളികള്‍ മല്ലിട്ടു തനിയെ സുല്ലിട്ട
വനികള്‍ പിന്നിട്ടൊരീ മിഴികള്‍...
കൊലുസ്സിട്ടു മനസ്സുണര്‍ത്തും
സ്വന്തം മനസ്സിട്ടു തപസ്സുണര്ത്തും
കൊലുസ്സിട്ടു മനസ്സുണര്‍ത്തും.....
പാല്ച്ചൊടിയില് പനിനീര്ച്ചിരിയില്
കുളിരുള്ള പൌര്‍ണ്ണമി പൂക്കും
കണ്മുനയാല് കളിയമ്പെറിയും
യുവ മാനസങ്ങളെ വീഴ്ത്തും
നഖ നാഗ ദംശങ്ങൾ
മുഖമൂക ബന്ധങ്ങള്‍
ഇണ തേടി ഇതിലേ അലയും ലഹരികള്‍
തേടിത്തേടി കണ്ടെത്തും...
പാതിപ്പാതി പങ്കിട്ടും
ഇളവയസ്സിന്റെ തളിരുഷസ്സില്
വിളക്കേറ്റിടും....
(കൊലുസ്സിട്ടു...)
എന്‍ മനമാം സ്വര മണ്ഡലിയിൽ
പരതും ശ്രുതിലയ നാദം
നാടികയില് നുരയാര്ന്നുയരും
മദിരാർദ്ര താണ്ഡവതാളം
മിഥുനങ്ങള്‍ കൂത്താടും
മദനന്റെ കൂടാരം
മഴവില്ലില്‍ ഊടും പാവും നെയ്തിടും
പമ്മിപ്പമ്മി കൌമാരം
പിന്നെ കൈയില്‍ ശൃംഗാരം
വരുമിനി വന്നു തിരി ഉഴിയും
വഴിക്കോവിലില്......
(കൊലുസ്സിട്ടു...)