Title (Indic)സ്നേഹം തന്നുടെ WorkAasha Chakram Year1973 LanguageMalayalam Credits Role Artist Music BA Chidambaranath Performer M Sathyam Writer P Bhaskaran LyricsMalayalamസ്നേഹം തന്നുടെ തണ്ണീർപ്പന്തലിൽ ദാഹിച്ചെത്തിയ യാത്രക്കാരാ കത്തിയെരിഞ്ഞു കഴിഞ്ഞൂ പന്തൽ വറ്റിവരണ്ടൂ ജലപാത്രം (സ്നേഹം..) കദനക്കടലിൽ താഴ്ന്നല്ലേ നിൻ കരളിലെ ശാന്തിനൗക ആശാചക്രഭ്രമണം നിന്നു അലയുവതെന്തിനു വീണ്ടും (സ്നേഹം...) മായികമായ മരീചികയല്ലോ മാടി വിളിച്ചതു നിന്നെ ഈ മരുഭൂവിൻ നടുവിൽ നിനക്കിനി ആറടിമണ്ണാണഭയം (സ്നേഹം..) Englishsnehaṁ tannuḍĕ taṇṇīrppandalil dāhiccĕttiya yātrakkārā kattiyĕriññu kaḻiññū pandal vaṭrivaraṇḍū jalabātraṁ (snehaṁ..) kadanakkaḍalil tāḻnnalle nin karaḽilĕ śāndinauga āśāsakrabhramaṇaṁ ninnu alayuvadĕndinu vīṇḍuṁ (snehaṁ...) māyigamāya marīsigayallo māḍi viḽiccadu ninnĕ ī marubhūvin naḍuvil ninakkini āṟaḍimaṇṇāṇabhayaṁ (snehaṁ..)