എന്നുയിരേ നിന്നരികെ ഞാന്‍ നില്‍ക്കെ
പൊന്നുരുകും എന്നുടലില്‍ ആപാദം
എന്‍ മാറിലെ മണ്‍വീണയില്‍ ഏതോ വരഭൈരവിയായ്
ആരോ മൂളും പാട്ടിന്നാരോഹം
[എന്നുയിരേ]
ഇടവര്ണ്ണത്തുമ്പികള് ചിറകാട്ടും കണ്‍കളില്‍
നീലസാഗരം കണ്ടു
പകലന്തി ച്ഛായയില്‍ പവിഴപ്പൂന്തോണിയില്
നിന്റെ യാത്ര ഞാന്‍ കണ്ടു
ചിംചിംചിലം കൊഞ്ചുന്ന നിന് ചെഞ്ചുണ്ടിലെ പാട്ടില്‍
രാച്ചില്ലയില്‍ ചേക്കേറുമീ പൂപ്പക്ഷിതന് പാട്ടില്‍
പാതിമേഞ്ഞ കുഞ്ഞുമഞ്ഞുകൂട്ടില്
പാതിരാവു വച്ച ദീപമായ്
താരഹാരമാര്ന്നൊരെന്റെ മാറില്‍
താനുലഞ്ഞ രാഗമായ്
നല്‍കൂ നല്‍കൂ നെഞ്ചില്‍ ശ്രീരാഗ ശ്രീലോന്മാദം
[എന്നുയിരേ]
കുളിര്കൊഞ്ചും പൈതലായ് ഇടനെഞ്ചില്‍ ചായുമോ?
കുഞ്ഞുപൂവിതള്‍ പൂന്തേണ്
മണിമുത്തം മൂടുമെന്‍ തുടുനെറ്റിച്ചെണ്ടില് നീ
മാരകുങ്കുമം ചാര്ത്തു
പൊന്മാനുകള് വെണ്മീനുമായ് കൂത്താടുമീ തീരം
എന്‍ നെഞ്ചിലെ പുല്പ്പായയില് നിന് നിദ്രതന്‍ താളം
നീര്പ്പളുങ്കു മുത്തുകോര്ക്കുമെന്റെ നീലലോചനങ്ങള് മിന്നവേ
നിന്റെ ഉള്‍ക്കുരുന്നു പൂവിലെന്റെ ചുംബനങ്ങള്‍ കോര്‍ക്കവേ
മെയ്യില്‍ പെയ്യും മൌനം പൂമാരി പൂരക്കാറ്റായ്
[എന്നുയിരേ]